ലഖ്‌നൗ: 28 മണിക്കൂറായി തന്നെ യുപി പൊലീസ് എഫ്‌ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്രമന്ത്രിയുട വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

സീതാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയും മറ്റു കോണ്‍ഗ്രസ് നേതാക്കളും നിലവിലുള്ളത്. വിട്ടയക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി നിരാഹാര സമരത്തിലാണ്. ‘നരേന്ദ്ര മോദി, നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറായി ഓര്‍ഡറോ എഫ്‌ഐആറോ ഇല്ലാതെ എന്നെ കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയയാളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണിത്?’- പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ പ്രിയങ്ക കുറിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ ദൃശ്യവും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക