അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ വീണ്ടും ജീവനക്കാരനെ കടിച്ചു. ഇത്തവണ യുഎസ് സീക്രട്ട്സര്‍വ്വീസ് ഏജന്റിനായിരുന്നു ജര്‍മ്മൻ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പെട്ട കമാൻഡര്‍ എന്ന വളര്‍ത്തു നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു സംഭവം. പരിക്കേറ്റയാളെ ചികിത്സിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കമ്മ്യൂണിക്കേഷൻ ചീഫ് ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു.

ഫസ്റ്റ് ഡോഗ് എന്ന് വിശേഷിപ്പിക്കുന്ന നായയ്‌ക്ക് 2 വയസ് മാത്രമാണ് പ്രായം. 11-ാം തവണയാണ് വൈറ്റ് ഹൗസിലെ ഈ ജര്‍മ്മൻ ഷെപ്പേര്‍ഡ് നായ മറ്റൊരാളെ ആക്രമിക്കുന്നത്. വൈറ്റ് ഹൗസ് കുടുംബത്തിലെ രണ്ട് ജര്‍മ്മൻ ഷെപ്പേര്‍ഡുകളില്‍ ഏറ്റവും ഇളയവനാണ് കമാൻഡര്‍. വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരുന്നതിന്റെ സമ്മര്‍ദ്ദം മൂലമാണ് നായ മറ്റുള്ളവരെ ആക്രമിക്കുന്നതെന്ന വിചിത്ര പ്രസ്താവനയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി ആണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക