തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകിയെയും കൊണ്ട് മുങ്ങാന്‍ ശ്രമിച്ച യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കോലിയക്കോടാണ് സംഭവം. അതേസമയം, അപകടശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.

കാഞ്ഞിരപ്പള്ളി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിനോട് ചേര്‍ന്നുള്ള മതിലിലിടിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്.18 വയസുള്ള പെണ്‍കുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീര്‍ എന്ന 24 കാരന്‍ ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു. 18 വയസ് മാത്രമേ ആയിട്ടുള്ളു എന്നതിനാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച്‌ ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കള്‍ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേര്‍ന്ന് വിളിച്ചിറക്കിക്കൊണ്ട് പോയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക