മുംബൈ: ബോളിവുഡ് താരം സുശാന്ത്​ സിങ്​ രജ്​പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സുശാന്തിന്‍റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടല്‍ വ്യവസായിയുമായ കുനാല്‍ ജാനിയെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഖര്‍ ഏരിയായില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രജപുത്തിന്‍റെ അടുത്ത സുഹൃത്തായിരുന്ന കുനാല്‍ ജാനി ഒളിവിലായിരുന്നു.

2020 ജൂണിലാണ് ബോളിവുഡ്​ നടന്‍ സുശാന്ത്​ സിങ്​ രജ്​പുതിനെ മുംബൈയിലെ ഫ്ലാറ്റില്‍ ആത്​മഹത്യ ചെയ്​ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജൂണില്‍ സുശാന്ത്​ സിങ്​ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്​ റിയയെയും ഷോവികിനെയും പൊലീസ്​ അറസ്റ്റ്​ ചെയ്​ത്​ വിട്ടിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട 33 പേരില്‍ എട്ടു പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.​ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസില്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക്​ ചക്രവര്‍ത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരന്‍ തുടങ്ങി 33 പേരെ പ്രതികളാക്കി നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണത്തിനിടെ വിദേശ കറന്‍സി, ഇലക്​ട്രോണിക്​ ഉപകരണങ്ങള്‍ എന്നിവയുള്‍പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.സുശാന്ത്​ മരണം അന്വേഷിച്ച മയക്കുമരുന്ന്​ നിയന്ത്രണ ഏജന്‍സി സിനിമ വ്യവസായത്തിന്​ മയക്കുമരുന്ന്​ ലോബിയുമായുള്ള ബന്ധമാണ് ​പ്രധാനമായി അന്വേഷിച്ചിരുന്നത്​. ഇതേ തുടര്‍ന്ന്​, ദീപിക പദുകോണ്‍, സാറ അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്​തു. മഹാരാഷ്​ട്ര മന്ത്രി നവാബ്​ മലികിന്‍റെ മരുമകന്‍ സമീര്‍ ഖാനെയും അറസ്റ്റ്​ ചെയ്​തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക