കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച്‌ കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ പൊലീസ് നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. റോഡില്‍ വെച്ച്‌ സംഘര്‍ഷം കണ്ടു നിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. റാസ്പുട്ടിന്‍ ഗാനം മദ്യപാനി അവതരിപ്പിക്കുന്ന രീതിയില്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ താരമായ തൃശൂര്‍ സ്വദേശി സനൂപ്, വീഡിയോ എഡിറ്റര്‍ പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഇന്നലെ രാത്രി കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. തട്ടുകടയ്ക്ക് സമീപം ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്ത ഇവരുമായി പൊലീസ് തര്‍ക്കത്തിലായി. വാഹനത്തിന്റെ രേഖകള്‍ ചോദിച്ച എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഇന്‍സ്പെകടറെയും സംഘത്തെയും ആക്രമിച്ചെന്ന് ആരോപിച്ച്‌ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു, അറസ്റ്റും രേഖപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ഇവരെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. സംഭവം കണ്ടുനിന്ന ആളുകളാണ് ദൃശ്യം പകര്‍ത്തിയത്. അകാരണമായി പൊലീസ് തങ്ങളെ നിലത്തിട്ട് ചവിട്ടി എന്നാണ് സനൂപും രാഹുല്‍ രാജും പറയുന്നത്. എന്നാല്‍ പ്രതികള്‍ ജീപ്പില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള പിടിവലി ദൃശ്യമാണിതെന്നാണ് പൊലീസ് വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക