തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ ക്വാറന്‍റീന്‍ ബ്ലോക്കില്‍നിന്ന്​ ഹഷീഷ് ഓയില്‍ പിടികൂടി. സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാനായി കൊണ്ടുവന്ന് നിരീക്ഷണ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരില്‍ നിന്നാണ് ഇത് പിടികൂടിയത്. ഇവരുടെ മുറിയിലെ ശുചിമുറിയില്‍ പൈപ്പിനടിയില്‍ ചെറിയ കുപ്പിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ് ഓയില്‍.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ കോവിഡ് നിരീക്ഷണ കേന്ദ്രമാണ് അതിസുരക്ഷ ജയിലി​ന്‍റ രണ്ടാം നില. ഇവിടെ 60 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇക്കഴിഞ്ഞ 26ന് ഇവിടെയെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നാണ് ഹഷീഷ് ഓയില്‍ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക