തൊടുപുഴ∙ പരമ്പരാഗത നിലപാടുകളിൽനിന്നുള്ള വ്യതിചലിക്കുകയും ഏകാധിപത്യമായ തീരുമാനങ്ങൾ പ്രവർത്തകർക്കു മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന നേതൃത്വം കേരള കോൺഗ്രസിന്റെ (എം) അടിത്തറ ഇളക്കിയെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി ബിനു ചെങ്ങളത്തിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസിൽ ചേർന്ന നൂറോളം പ്രവർത്തകൾക്കുള്ള സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് (എം) യൂത്ത് ഫ്രണ്ട്, കെടിയുസി (എം), കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി, കോട്ടയം ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റികൾ എന്നിവിടങ്ങളിലെ ഭാരവാഹികളാണു പാർട്ടി വിട്ടത്.

വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ കേരള കോൺഗ്രസ് (എം) വിട്ടു യുഡിഎഫിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ഉന്നതാധികരാ സമിതി അംഗം ജയ്സൻ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി.പോൾ, എ.കെ.ജോസഫ്, ജോസ് പുള്ളത്തിൽ, ബേബി മുകളേൽ, ബിനോയി ഉതുപ്പാൻ, പ്രസാദ് കണ്ടൻകേരിൽ, സാബു പതിനഞ്ചിൽ, സാജൻ തിരുവാർപ്പ്, മലാക്കി ഫിലിപ്പ് ജെറിൻ തോമസ് , ചിക്കു ഫിലിപ്പ് ബിനോയ് തോമസ്, ഇ.പി. സാബു, ബിനു മീൻചിറ, റോബിൻ ചെങ്ങളം എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക