ലഖ്‌നൗ: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദയ്ക്ക് മന്ത്രിസ്ഥാനം നല്‍കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജിതിനെ മന്ത്രിസഭയിലേക്കെടുക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രാഹ്‌മണ വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

യു.പി വോട്ടര്‍മാരില്‍ 10 ശതമാനം പേര്‍ ബ്രാഹ്‌മണരാണ്. ജാതി വോട്ടുകള്‍ നഷ്ടപ്പെട്ടുപോവാതിരിക്കാനാണ് ജിതിനെയും മറ്റ് ആറ് പേരെയും മന്ത്രിസഭയില് കൂട്ടിച്ചേര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ 53 മന്ത്രിമാരാണ് യു.പി മന്ത്രിസഭയിലുള്ളത്. പാല്‍തുറാം, ദിനേശ് ഖാതിക്, ഛത്രപാല്‍ ഗാങ് വാര്‍, സംഗീത് ബല്‍വന്ദ് ബിന്ദ്, സഞ്ജീവ് കുമാര്‍ ഗോണ്ട്, ധരംവീര്‍ പ്രജാപതി തുടങ്ങിയവരാണ് മറ്റ് മന്ത്രിമാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക