ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ രോഹിണിയിലുള്ള കോടതി സമുച്ചയത്തിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവയ്പ്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. വെടിവയ്പിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ എത്തിയത്.

Video Courtsey: ANI

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ജിതേന്ദ്ര ഗോഗി തിഹാർ ജയിലിൽ കഴിയുകയായിരുന്നു. ഇന്നു ഗോഗിയെ ഡൽഹി കോടതിയിൽ ഹാജരാക്കുന്ന വിവരം അറിഞ്ഞ് എതിർ സംഘത്തിലുള്ളവർ അഭിഭാഷകരുടെ വേഷത്തിൽ കോടതിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് വിവരം. മരിച്ചവരിൽ രണ്ടു പേർ ഗോഗിയുടെ എതിർസംഘത്തിൽപ്പെട്ടവരാണെന്നും റിപ്പോർട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക