തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ ഡാ​മി​ല്‍ ബൈ​ക്ക് റേസിംഗ് ന​ട​ത്തി​യ യു​വാ​വി​ന്‍റെ കാ​ല് അ​പ​ക​ട​ത്തി​ല്‍ ഒ​ടി​ഞ്ഞു തൂ​ങ്ങി. റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​യ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്.

അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ റോ​ഡി​ന്‍റെ ന​ടു​വി​ലേ​ക്ക് ഉണ്ണി​കൃ​ഷ്ണ​ന്‍ ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ള്‍ അ​തു​വ​ഴി മറ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബൈക്കി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.ഉ​ണ്ണി​കൃ​ഷ്ണ​ന​ട​ക്കം ഏ​ഴ് ചെ​റു​പ്പ​ക്കാ​രാ​ണ് നെ​യ്യാ​ര്‍ ഡാം ​റി​സ​ര്‍​വോ​യ​റി​നോ​ട് ചേ​ര്‍​ന്നു​ള്ള റോ​ഡി​ല്‍ റേ​സിം​ഗ് ന​ട​ത്തി​യ​ത്. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചി​കി​ത്സ​യി​ലാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് ആരോപണവുമായെത്തിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ കാലിലേക്ക് ബുള്ളറ്റ് ഇടിച്ചു കയറുന്നതും നാട്ടുകാര്‍ യുവാക്കളെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു. മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കളാണ് റേസിംഗ് നടത്തിയത്. ഡാം കാണാനെത്തിയ വരും പ്രദേശത്ത് ഉണ്ടായിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക