തിരുവനന്തപുരം: നോക്കുകൂലി നല്‍കാന്‍ വിസമ്മതിച്ച കരാറുകാരനെയും വാര്‍ക്കപ്പണിക്കാരെയും യൂണിയന്‍ തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പോത്തന്‍കോട് നന്നാട്ടുകാവ് കടുവാക്കുഴിയില്‍ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ചുമട്ടു തൊഴിലാളികള്‍ ഇവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ രണ്ടു പേരെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട് നിര്‍മ്മാണ കരാറുകാരനായ മണികണ്ഠനെ സിഐടിയു – ഐഎന്‍ടിയുസി യൂണിയന്‍ തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി വയ്ക്കുന്ന വീടു പണിക്കാവശ്യമായ കമ്ബിയും മറ്റു സാധനങ്ങളും കരാറുകാരന്‍ കൊണ്ടു വന്നപ്പോള്‍ നോക്കു കൂലിയായി 10,000 രൂപ ചുമട്ടു തൊഴിലാളികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ തയ്യാറാകാത്തതോടെ കരാറുകാരനെ മര്‍ദ്ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐഎന്‍ടിയുസി, സിഐടിയു എന്നീ യൂണിയനുകളില്‍പെട്ട പതിനഞ്ചോളം പേരാണ് പ്രശ്‌നമുണ്ടാക്കിയത്. വാര്‍ക്കപ്പണി മേസ്തിരിയായ മണികണ്ഠനും മറ്റു മൂന്നു തൊഴിലാളികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവം മൊബൈലില്‍ പകര്‍ത്തിയയാളെയും ഇവര്‍ മര്‍ദ്ദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക