തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകുന്ന മൂന്നിലൊന്ന് ജീവനക്കാര്‍ക്കും പോസിറ്റീവ്. എണ്ണൂറോളം ജീവനക്കാര്‍ കൊവിഡ് പിടിയിലായെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഒട്ടുമിക്ക വകുപ്പുകളും ഭാഗികമായോ പൂര്‍ണമായോ നിയന്ത്രണത്തിലാണ്. വിവിധ വകുപ്പുകളില്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ നടന്ന ഓഫ്‌ലൈന്‍ മീറ്റിംഗുകളാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആക്ഷേപം.

നിയമസഭാ സമിതികളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. സന്ദര്‍ശകര്‍ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ആത്യാവശ്യക്കാരല്ലാത്ത ഒട്ടനവധി പേര്‍ ഇപ്പോഴും എത്തുന്നുണ്ടെന്നാണ് ജീവനക്കാരുടെ പരാതി. സെക്രട്ടേറിയറ്റ് രണ്ടാഴ്‌ച അടച്ചിടണമെന്നും പഞ്ചിംഗ് ഒഴിവാക്കണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യം ഉന്നയിച്ച്‌ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജ്യോതിഷ് എം.എസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയ്‌ക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി. ജീവനക്കാരുടെ എണ്ണം അമ്ബത് ശതമാനമാക്കി കുറയ്‌ക്കണമെന്നാണ് ആവശ്യമെന്ന് ഭരണപക്ഷ യൂണിയനായ കേരള സെക്രട്ടേറിയറ്ര് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി.ഹണി പറഞ്ഞു.

ചൊവാഴ്‌ച നടക്കുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് സംഘടനകളെ അറിയിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേയ്‌ക്ക് കടക്കുമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സാമ്ബത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ പദ്ധതി നടത്തിപ്പ് അവതാളത്തിലാകുമോയെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക