ലൂസിയാനയിലെ ഗ്രീന്‍വെല്‍ സ്പ്രിംഗ്സില്‍ താമസിക്കുന്ന ഗ്ലെന്‍ഡ ആഡംസ് ഫിലിപ്സ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചു. മറഞ്ഞിരിക്കുന്ന ജീവിയെ കണ്ടുപിടിക്കുക എന്നതാണ് ചിത്രം കൊണ്ട് അവര്‍ ഉദ്ദേശിച്ചത്. കല്ലുകള്‍ക്കും ഇലകള്‍ക്കുമിടയില്‍ മറഞ്ഞിരിക്കുന്ന തവളയെ കണ്ടെത്തുകയായിരുന്നു വെല്ലുവിളി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ചിത്രം പങ്കുവെച്ചയുടനെ അവളുടെ സുഹൃത്തുക്കള്‍ ആ ടാസ്ക് ഏറ്റെടുത്ത് പരിഹരിക്കാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, ആര്‍ക്കും തവളയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതേസമയം, ഈ പിക്ചര്‍ ചാലഞ്ച് ഓണ്‍ലൈനില്‍ ആളുകളുടെ മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഫോട്ടോയിലെ കല്ലുകള്‍ക്കും ഇലകള്‍ക്കുമിടയില്‍ ഇരിക്കുന്ന തവളയെ കണ്ടെത്താന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ട് എല്ലാവരും തല ചൊറിഞ്ഞു.എല്ലാ രാത്രികളിലും ഗ്ലെന്‍ഡയുടെ അയല്‍പക്കത്ത് നിന്നും തവളകളുടെയും മറ്റു ജീവികളുടെയും ശബ്ദങ്ങള്‍ രാത്രി മുഴുവന്‍ മുഴങ്ങി കേള്‍ക്കും.കഴിഞ്ഞയാഴ്ച, ശബ്ദം കേട്ട് സഹികെട്ട ഗ്ലെന്‍ഡ, തവളയെ തുരത്താന്‍ അവളുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. അവള്‍ പുറത്തിറങ്ങിയ ഉടനെ ഒരു തവള അവളുടെ മേല്‍ ചാടിവീണു, തുടര്‍ന്നത് കല്ലുകള്‍ക്കും ഇലകള്‍ക്കുമിടയില്‍ ഒളിച്ചു. “കാര്‍പോര്‍ച്ചിലുള്ള എന്റെ മുന്നിലേക്കാണ് തവള ചാടിയത്. അത് എന്നെ ഭയപ്പെടുത്തി, പിന്നീടത് അത് കല്ലുകള്‍ക്കിടയിലേക്ക് ചാടി,” ഗ്ലെന്‍ഡ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്ലെന്‍ഡ ഉടന്‍ തന്നെ അവളുടെ ഫോണ്‍ എടുത്ത് കല്ലുകള്‍ക്കും ചരലുകള്‍ക്കുമിടയില്‍ മറഞ്ഞിരിക്കുന്ന തവളയുടെ ഫോട്ടോ എടുത്തു.”ഇതുപോലൊന്ന് ഞാന്‍ ഇതിനുമുമ്ബ് നേരിട്ട് കണ്ടിട്ടില്ല, ഈ വര്‍ഷം ഞങ്ങള്‍ക്ക് അതിശക്തമായ മഴ ലഭിച്ചു, അതിനാല്‍ എല്ലാ ഇടവും നന്നായി നനഞ്ഞിരിക്കുകയായിരുന്നു,” ഗ്ലെന്‍ഡ കൂട്ടിച്ചേര്‍ക്കുന്നു.ഗ്ലെന്‍ഡ അവളെടുത്ത ഫോട്ടോ നോക്കിയപ്പോള്‍ സ്തംഭിച്ചു പോയി. തവളയെ ചിത്രത്തില്‍ കാണാനില്ല. പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. അവള്‍ക്ക് പോലും അത് ഒറ്റ നോട്ടത്തില്‍ കണ്ടെത്താനായില്ല. ഒറ്റ നോട്ടത്തില്‍ ഒളിച്ചിരിക്കുന്ന ഒരു തവള. ഇത് ആശ്ചര്യപ്പെടുത്തുന്ന അവസാന സംഭവമല്ലെന്നും ഗ്ലെന്‍ഡ പറഞ്ഞു. ഈ കൗതുകം ഓണ്‍ലൈനില്‍ പങ്കുവെക്കാന്‍ ഗ്ലെന്‍ഡ തീരുമാനിച്ചു.”വിശ്വസിച്ചാലും ഇല്ലെങ്കിലും മുകളിലെ ചിത്രത്തില്‍ പാറകള്‍ക്കിടയില്‍ ഒരു തവളയുണ്ട്. നിങ്ങള്‍ക്ക് അതിനെ കണ്ടെത്താന്‍ കഴിയുമോ? കുറച്ച്‌ നിമിഷങ്ങള്‍ എടുത്ത് നോക്കിയിട്ടാണെങ്കിലും കണ്ട് പിടിക്കാമോ?.”

തവളയുടെ ആകൃതിയിലോ അല്ലെങ്കില്‍ അത് എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ കരുതുന്നതിലോ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കരുത്. അങ്ങനെയെങ്കില്‍ ഒടുവില്‍, നിങ്ങള്‍ക്ക് തവളയെ കാണാന്‍ കഴിയും എന്ന തരത്തിലാണ് ഗ്ലെന്‍ഡ ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.തവള വേട്ടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ തവളയ്ക്ക് അതിന്റെ ശരീര പ്രത്യേകതകള്‍ ഉപയോഗിക്കുന്നത് വളരെ അനുയോജ്യമാണെന്നാണ് ഗ്ലെന്‍ഡയുടെ അഭിപ്രായം. ഇത് ഗ്ലെന്‍ഡയുടെ മാത്രം കണ്ടെത്തലല്ല ഒരു തവളയുടെ ശരീരം ചെറിയ കുളങ്ങളിലെ പരന്ന പാറകളുമായി കൂടിച്ചേരാന്‍ പെട്ടെന്ന് സഹായിക്കും. ഇത് നിന്ന നില്‍പില്‍ അപ്രത്യക്ഷമായ ഒരു അനുഭൂതി സൃഷ്ടിക്കാന്‍ തവളയെ സഹായിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക