മണ്‍സൂണിന്റെ വരവറിയിച്ച്‌ ഇടുക്കിയില്‍ പാതാള തവളയെത്തി. മേലെ ചിന്നാര്‍ സ്വദേശിയായ ജയ്‌മോന്റെ വീട്ടിലാണ് അപൂര്‍വയിനം പാതാള തവളയെത്തിയത്. വീട്ടിലെത്തിയ ‘അതിഥി’ അപൂര്‍വയിനം പാതാള തവളയാണെന്ന് ജയ്‌മോനും കുടുംബത്തിനും അറിയില്ലായിരുന്നു. കാഴ്ചയിലെ വ്യത്യസ്ത കണ്ട് വെറുതെ പിടിച്ചുവെച്ചു. ആളുകള്‍ അറിഞ്ഞും കേട്ടും തവളയെ കണ്ടപ്പോഴാണ് കഥ മാറുന്നത്.

മേലെ ചിന്നാർ ജയ്മോന്റെ വീട്ടിലാണ് അതിഥിയായി പാതാള തവള എത്തിയത്. വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിക്ക് മുകളിൽ വരുന്ന അപൂർവ്വ ജീവിയാണ് പാതാള തവളകൾ #purplefrog #idukki #monsoon

Posted by Kairali News on Wednesday, 5 July 2023

മറ്റ് തവളകളെ പോലെ പാതാള തവളയെ എപ്പോഴും ഭൂമിക്ക് വെളിയില്‍ കാണാന്‍ സാധിക്കില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പാതാള തവള ഭൂമിക്ക് പുറത്തുവരുന്നത്. മുട്ടയിടാന്‍ മാത്രമാണ് ഇവഭൂമിക്ക് മുകളില്‍ എത്തുന്നത്. ഒഴുക്ക് വെള്ളത്തില്‍ മുട്ടയിടുന്ന പാതാള തവളകള്‍ അതിവര്‍ഷ സമയത്താണ് പുറത്തുവരിക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പന്നിമൂക്കന്‍, മാവേലി, മഹാബലി എന്നിങ്ങനെ പല പേരിലാണ് ഇവ അറിയപ്പെടുന്നത്. പന്ത്രണ്ട് അടിയോളം താഴ്ചയില്‍ മാളങ്ങളുണ്ടാക്കിയാണ് പാതാള തവളകള്‍ ജീവിക്കുന്നത്. ചിതലുകളാണ് മുഖ്യാഹാരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക