വളയെ കണ്ടാല്‍ തന്നെ പാമ്ബ് വിടില്ല. പാമ്ബിന്റെ മുഖ്യ ഇരയാണ് തവള. തവളയെ പാമ്ബ് വായിലാക്കുന്നതിന് മുന്‍പ്, തവളയുടെ രക്ഷയ്ക്ക് പുലിക്കുട്ടി എത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്‌എസാണ് വീഡിയോ പങ്കുവെച്ചത്. ഇരുമ്ബുവേലിയാണ് പശ്ചാത്തലം. ഇരുമ്ബുവേലിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് തവള. തവളയുടെ കാലില്‍ പിടിത്തമിട്ടിരിക്കുകയാണ് പാമ്ബ്. ഏതുനിമിഷവും തവള പാമ്ബിന്റെ വായിലാകുമെന്ന് കരുതുന്ന സമയത്താണ് തവളയുടെ രക്ഷയ്ക്ക് പുലിക്കുട്ടി എത്തുന്നത്.

കടിച്ചുപിടിച്ചു കിടക്കുന്ന പാമ്ബിന്റെ വായില്‍ നിന്ന് തവളയെ പുലിക്കുട്ടി രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാല്‍ കൊണ്ട് ചവിട്ടിപ്പിടിച്ചാണ് തവളയെ പാമ്ബിന്റെ വായില്‍ നിന്ന് രക്ഷിക്കുന്നത്. തുടര്‍ന്ന് പുലിക്കുട്ടി പാമ്ബുമായി പോരാടുന്നതാണ് വീഡിയോയുടെ അവസാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക