കൊച്ചി: മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിന് ദേഹാസ്വാസ്ഥ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. രക്ത സമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തടര്‍ന്നാണ് നിരീക്ഷണത്തിലാക്കിത്.

തിരുവനന്തപുരം, വെണ്ണല മതവിദ്വേഷ പ്രസംഗ കേസുകളിലാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വെണ്ണല മത വിദ്വേഷ പ്രസംഗ കേസില്‍ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ എആര്‍ ക്യാമ്ബിലെത്തിച്ച്‌ പിസി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക