കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്നചിത്രം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി അശുതോഷ് (18), വലിയ വീട്ടില്‍ ജോയല്‍ (18), പോനിശേരി ഷിനാസ് (19) എന്നിവരെയാണ് മതിലകം സി.ഐ. ടി.കെ.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ കൂടി ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് പറഞ്ഞു. ഈ മൂന്നു പേരില്‍ ഒരു വിദ്യാര്‍ഥിയാണ് കൂടെ പഠിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയുടെ ചിത്രം പ്രണയം നടിച്ച്‌ കൈക്കലാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പേരും, സ്കൂളിന്‍്റെ പേരും ചേര്‍ത്താണ് മറ്റു വിദ്യാര്‍ഥികള്‍ക്ക് അയച്ചു കൊടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇതറിഞ്ഞത്. തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്നതും, മറ്റുള്ളവര്‍ ചിത്രം പ്രചരിപ്പിച്ചതെന്ന് സംശയിക്കുന്നതുമായ പത്തോളം ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സൈബര്‍ പരിശോധനക്ക് അയക്കും. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക