കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ വെച്ചാണ് അന്ത്യം. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധി നേടിയ അദ്ദേഹം ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

കേരളപ്രകാശം എന്ന പത്രത്തിലൂടെ 1961ല്‍ ആണ് കെഎം റോയ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇക്കണോമിക് ടൈംസ്‌, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്നും വിരമിക്കുകയായിരുന്നു.രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ അദ്ദേഹം എഴുതിയിരുന്ന ഇരുളും വെളിച്ചവും എന്ന പംക്തി ഏറെ പ്രസിദ്ധമാണ്. ആനുകാലികങ്ങള്‍ ദിനപത്രങ്ങള്‍ എന്നിവയ്ക്കായി ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുന്‍പേ നടന്ന മാഞ്ഞൂരാന്‍ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. നിരവധി മാധ്യമ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക