കൊച്ചി: കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. രോഗാധിക്യത്തെ തുടര്‍ന്ന് ഏറെകാലങ്ങളായി വീട്ടില്‍ വിശ്രമം ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. കൊച്ചുകടവന്ത്രയിലെ വീട്ടില്‍ വെച്ച് പകല്‍ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

കോളമിസറ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസറ്റ് എന്നീ നിലയിലും പ്രവര്‍ത്തച്ചിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തന രംഗത്ത് സജീവസാനിധ്യമായിരുന്നു അദ്ദേഹം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസറ്റിന്റെ സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം. വാര്‍ത്ത എജന്‍സിയായ യു.എന്‍.ഐയിലും ദേശീയ മാധ്യമമായ എക്കണോമിക്ക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുളും വെളിച്ചവും, കാലത്തിന് മുമ്പെ നടന്ന മാഞ്ഞുരാന്‍ എന്നി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെയാണ് പത്രപ്രവര്‍ത്തനരംഗത്തുനിന്ന് വിരമിച്ചത്. 1961ല്‍ കേരളപ്രകാശം എന്ന പത്രത്തിന്റെ സഹപത്രാധിപരായാണ് റോയ് തന്റെ മാധ്യമ ജീവിതം ആരംഭിക്കുന്നത്. ശിവറാം അവാര്‍ഡ്, അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സി.പി ശ്രീധരമേനോന്‍ സമാര്ക മാധ്യമ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക