കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വെ സഹായിക്കുമെന്നും ഇതനുസരിച്ച്‌ വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കുമെന്നും കൃത്യതയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ വിദ്യാലയങ്ങള്‍ തുറക്കുമ്ബോള്‍ കുട്ടികള്‍ക്കായി ഒരുങ്ങുന്നത് മികച്ച സംവിധാനങ്ങളാണെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മലയോര മേഖലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടവര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനും വാടകയ്ക്കും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേബിള്‍ വലിക്കാനാകാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനം ഉണ്ടാക്കുമെന്നും ആദിവാസി കോളനികളില്‍ കേബിള്‍ വലിക്കുന്നതിന് പണം ഇടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒരാഴ്ചയ്ക്കിടെ കൊവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും 6 ശതമാനവും 21 ശതമാനവും കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക