മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തിയാണ് ദുബായിലെത്തിയിരിക്കുന്നത്. കുടുംബവും ഒപ്പമുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ദുബായില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണു സൂചന. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.

സിംഗപ്പൂരില്‍നിന്നു ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. ഈ മാസം 19ന് ആണ് ദുബായില്‍ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ശനിയാഴ്ച കേരളത്തിലേക്കു തിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പുതിയ വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിഗണനാ വിഷയങ്ങള്‍ കുറവായതിനാല്‍ കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം കൂടിയിരുന്നില്ല. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വിഷയങ്ങള്‍ പരിഗണനയില്‍ വരാത്തത്. ജൂണ്‍ 6 വരെ പെരുമാറ്റച്ചട്ടം തുടരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക