കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട കെ പി അനില്‍കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്. മുന്‍പ് കെ എസ് യു കാലത്ത് തനിക്കുണ്ടായ അനുഭവമെന്ന പേരിലാണ് റിഷില്‍ ബാബു കുന്നത്ത് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

കുറിപ്പ് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആയിരുന്ന അനില്‍കുമാറിനെ ഒന്ന് അനുസ്മരിക്കുന്നു. ആര്‍ട്‌സ് കോളേജിലെ പഠന കാലം. യൂണിറ്റ് ഇല്ലാതിരുന്ന ക്യാമ്ബസില്‍ യൂണിറ്റ് ഉണ്ടാക്കിയ ആവേശത്തില്‍ ആയിരുന്നു ഞങ്ങള്‍ കുറച്ചു പേര്‍. എതിരില്ലാതെ ഏറെക്കുറെ എല്ലാ ജനറല്‍ സീറ്റിലും എസ്‌എഫ്‌ഐ ജയിച്ചിരുന്ന കോളജ്. തീക്കട്ടയില്‍ വെറുതെ പോയി ഉറുമ്ബ് അരിച്ചു നോക്കി.. പിന്നെ അങ്ങോട്ട് ഒരു പൂരം ആയിരുന്നു. അടിയുടെ പൂരം. കോളജില്‍ കയറാന്‍ കഴിയില്ല. കയറിയാല്‍ അടിച്ചു പുറത്ത് ഇടും.

അന്നത്തെ ജില്ലാ പ്രസിഡന്റ് മാന്യ ഇദ്ദേഹം ആയിരുന്നു. പോയി സങ്കടം ബോധിപ്പിച്ചു. മറുപടിയും കിട്ടി. നന്നായി പഠിക്കണം, ഇതിലേക്ക് ഒന്നും പോയി സമയം കളയരുത്. ഭാവി ഭൂതം വര്‍ത്തമാനം അങ്ങനെ കുറെ ഉപദേശങ്ങളും. മേലാല്‍ വന്നു കാണുകയോ വിളിക്കുകയോ ചെയ്യരുത് എന്ന താക്കീത്. ഒന്ന് പൊട്ടിക്കാന്‍ തോന്നിയെങ്കിലും അതിനു മുന്‍ഗണന കൊടുത്തില്ല. പകരം നമ്മള്‍ ക്യാമ്ബസിലേക്ക് ഇറങ്ങി. കിട്ടാനുള്ളത് വാങ്ങിയും കൊടുക്കാനുള്ളത് കൊടുത്തും പോരാടി. വീട്ടില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒന്നും ഇല്ലായിരുന്നു. പാരമ്ബര്യവും ഇല്ലായിരുന്നു. ആകെ അറിയുന്നത് പാര്‍ട്ടിക്ക് വേണ്ടി പണി എടുക്കാന്‍.

പറഞ്ഞു വരുന്നത് ലവനെ പോലെയുള്ള ഒരു പണിയും എടുക്കാത്തവനെ ഇത് പോലെ കൊമ്ബത്ത് കൊണ്ട് ഇരുത്തരുത്. ഇവനൊക്കെ അര്‍ഹിക്കാത്ത അധികാരങ്ങള്‍ കൊടുത്ത രമേശിനും സുധീരനും മുല്ലപ്പള്ളിക്കും ത്രിവര്‍ണ അഭിവാദ്യങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക