ബംഗളൂരു: കര്‍ണാടകയില്‍ സ്കൂളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വ തീവ്രവാദികള്‍. മാണ്ഡ്യ ജില്ലയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു സംഭവം. ഹിന്ദുത്വ തീവ്രവാദികള്‍ സ്കൂളില്‍ അതിക്രമിച്ചുകയറി അധികൃതരെ ഭീഷണിപ്പെടുത്തി ക്രിസ്മസ് ആഘോഷം നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു.
സ്കൂള്‍ ക്രിസ്തമതം പ്രചരിപ്പിക്കുന്നെന്നും ഹൈന്ദവ ആഘോഷങ്ങള്‍ നടത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതെന്ന് പ്രധാനാധ്യാപിക കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. എല്ലാവര്‍ഷവും സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടത്താറുണ്ട്. എന്നാല്‍ കോവിഡ് സാഹചര്യം മൂലം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ഇത്തവണ വിദ്യാര്‍ഥികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെറിയ ആഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വമേധയാ പണം സമാഹരിച്ച് കേക്ക് ഓര്‍ഡര്‍ ചെയ്തു. ഇതിനെ രക്ഷിതാക്കളില്‍ ഒരാള്‍ എതിര്‍ത്തു. ഇയാള്‍ ഹിന്ദു തീവ്രവാദ സംഘടനകളെ വിവരം അറിയിച്ചു. സ്കൂള്‍ ക്രിസ്തമതം പ്രചരിപ്പിക്കുന്നെന്നും ഹൈന്ദവ ആഘോഷങ്ങള്‍ നടത്തുന്നില്ലെന്നുമായിരുന്നു ആരോപണം- കനിക ഫ്രാന്‍സിസ് പറയുന്നു.
വിവരം അറിഞ്ഞെത്തിയ അക്രമികള്‍ സ്കൂളില്‍ അതിക്രമിച്ചുകയറി അധികൃതരെ ഭീഷണിപ്പെടുത്തി. ഇത്തവണ രക്ഷിതാക്കളുടെ തീരുമാനത്തിന് വിടുകയാണെന്നും ഇനിയും ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ സ്ഥിതി ഇതായിരിക്കില്ലെന്നുമായിരുന്നു ഭീഷണി. സംഭവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി.