കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് എല്ലാം ഉടന്‍ തന്നെ പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയെ വീട്ടില്‍ എത്തി സന്ദരശിച്ച ശേഷം മധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്റെ ചുമതല തനിക്കും കെ.പി.സി.സി അധ്യക്ഷനുമുണ്ട്. ഏത് സമയത്തും വന്ന് കാണാവുന്ന ആളാണ് ഉമ്മന്‍ ചാണ്ടി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ചര്‍ച്ചകള്‍ തുടരും. വിഡി സതീശന്‍ പറഞ്ഞു.

പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കുക തന്നെ വേണം. കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നത് സത്യം തന്നെയാണ്. കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ. അത് പരിഹരിക്കുക തന്നെ വേണം. എല്ലാ മുതിര്‍ന്ന നേതാക്കളെയും കാണും. ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയേണ്ടത് എല്‍.ഡി.എഫിനോടും ബി.ജെ.പിയോടുമാണ്. എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറഞ്ഞ് പ്രശ്‌നം വളഷാക്കണ്ട ആളല്ല താനെന്നും വിഡി സതീശന്‍ പറഞ്ഞു.അതേസമയം ബുദ്ധിമുട്ടേറിയ കാര്യങ്ങളാണുണ്ടായതെന്നും അതില്‍ വേദനയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സതീശന്റെ അഭിപ്രായത്തോട് യോജിപ്പാണെന്നും ചര്‍ച്ചയോട് സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ് എന്നതാണ് മുദ്രാവാക്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക