തൊടുപുഴ: തൊടുപുഴയില്‍ നടന്ന ഹണിട്രാപ്പിനു പിന്നിലെ സംഘത്തിനു പോലീസിനെപ്പോലും ഞെട്ടിച്ച ലക്ഷ്യങ്ങള്‍. യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി പണവും സ്കൂട്ടറും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ യുവതിയെക്കൂടി അറസ്റ്റ് ചെയ്തതോടെയാണ് മറ്റു ചില ആസൂത്രണത്തിന്‍റെ കഥകള്‍കൂടി പുറത്തേക്കു വന്നത്. നേരത്തെ കട്ടപ്പനയില്‍ അറസ്റ്റിലായ തോപ്രാംകുടി വാണിയപ്പള്ളില്‍ ടിന്‍സണ്‍ ഏബ്രഹാമി(31)ന്‍റെ ഭാര്യ മായാമോള്‍(30) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ചതികൂടി ലക്ഷ്യമിട്ട കഥ വെളിപ്പെട്ടത്.

ടിന്‍സന്‍ അറസ്റ്റിലായതിന്‍റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മായാമോള്‍ അറസ്റ്റിലായത്. ഇവരുടെ ഫോണ്‍ ഉപയോഗിച്ചാണ് ശാന്തന്‍പാറ സ്വദേശിയെ ഹണിട്രാപ്പില്‍ കുരുക്കിയത്. ഇപ്പോള്‍ അറസ്റ്റിലായ മായാമോളാണ് ഭര്‍ത്താവിന്‍റെ അറിവോടെ ഇയാളുമായി ചാറ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു യുവതിയുടെ നഗ്നചിത്രങ്ങളും ഇയാള്‍ക്കു തന്‍റേതാണെന്നു പറഞ്ഞ് ഇവര്‍ അയച്ചുനല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാന്തന്‍പാറ സ്വദേശിയെ യുവതിയുടെ ഫോണ്‍ ഉപയോഗിച്ച്‌ പ്രതികള്‍ തൊടുപുഴയിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. വീട്ടില്‍ എത്തിയയാളെ മൂന്നു പേരും കൂടി ബന്ദിയാക്കി 4000 രൂപയും, മൊബൈല്‍ ഫോണും, സ്കൂട്ടറും കൈക്കലാക്കി. തുടര്‍ന്നാണ് ശാന്തന്‍പാറ സ്വദേശി പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ട തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്‍ജുന്‍, മൈലക്കൊമ്ബ് സ്വദേശി അഖില്‍ എന്നിവര്‍ ഒളിവിലാണ്. അഖില്‍ വാടകയ്ക്ക് എടുത്ത തൊടുപുഴ മൈലകൊമ്ബിലെ വീട്ടില്‍ വച്ചാണ് തട്ടിപ്പ് നടത്തിയത്. ഒളിവിലുള്ള പ്രതികളെ പിടികൂടുവാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക