ചാത്തന്നൂര്‍: കാര്‍ ഓടിക്കുന്നതിനിടെ പിതാവ് മദ്യപിച്ച്‌ അബോധാവസ്ഥയിലായപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം 13കാരനായ മകന്‍ ഏറ്റെടുത്തു. ‘സാഹസിക’ യാത്ര ശ്രദ്ധയില്‍പ്പെട്ട വിഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് കാര്‍ തടഞ്ഞ് അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴോടെ ചാത്തന്നൂരിലായിരുന്നു സംഭവം.

കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറും (46) മകനുമാണ് പിടിയിലായത്. കളിയിക്കാവിള മീനച്ചിലുള്ള സ്വന്തം വീട്ടില്‍ നിന്ന് മലപ്പുറത്തുള്ള ഭാര്യവീട്ടിലേക്കു കാര്‍ ഓടിക്കുന്നതിനിടെ സുരേന്ദ്രകുമാര്‍ ഇടയ്ക്കിടയ്ക്ക് മദ്യപിച്ചു. ഒടുവില്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ചാത്തന്നൂര്‍ ശീമാട്ടിക്കു സമീപം നിറുത്തി ഡാറ്റ്സണ്‍ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ മകന്‍ കയറി. വിവരം ലഭിച്ച പൊലീസ് ചാത്തന്നൂര്‍ ജംഗ്ഷനില്‍ കാത്തു നിന്നാണ് ഇവരെ പൊക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിനും കുട്ടിയുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിനും സുരേന്ദ്രകുമാറിനെതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണയ്ക്ക് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായം പൊലീസ് തേടി. കാറിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ 18ന് അവസാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക