വാഷിങ്​ടണ്‍: സൂക്ഷിച്ചുവെച്ച അശ്ലീല സിനിമകളുടെയും മാഗസിനുകളുടെയും ശേഖരം നശിപ്പിച്ചുകളഞ്ഞെന്ന മക​ന്‍റ പരാതിയില്‍ മാതാപിതാക്കള്‍ വന്‍തുക നഷ്​ട പരിഹാരം നല്‍കണമെന്ന വിധിയുമായി യു.എസ്​ കോടതി. മിഷിഗണ്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കാണ് ജില്ലാ ജഡ്​ജി പോള്‍ മലോണി​ 30,441 ഡോളര്‍ പിഴ വിധിച്ചത്​. മാതാപിതാക്കള്‍ക്ക്​ മക​ന്‍റ അശ്ലീല ​ശേഖരം പുറത്തുകളയാന്‍ അവകാശമില്ലെന്ന്​ ജഡ്ജി പറഞ്ഞു.

ഡേവിഡ്​ വെര്‍കിങ്​ എന്ന 43കാരനാണ്​ പരാതിക്കാരന്‍. ഭാര്യയുമായി വിവാഹമോചനത്തിനു ശേഷം മാതാപിതാക്കള്‍ക്കൊപ്പം അവരുടെ വീട്ടില്‍ 10 മാസം താമസിച്ചിരുന്നു. അതുകഴിഞ്ഞ്​ ഇന്ത്യാനയിലേക്ക്​ താമസം മാറിയ ശേഷമാണ്​ ഇയാള്‍ കോടതിയെ സമീപിച്ചത്​. 1605 ഡി.വി.ഡികള്‍, വി.എച്ച്‌​.എസ്​ ടേപുകള്‍ ഉള്‍പ്പെടെ സിനിമകള്‍, മാഗസിനുകള്‍, മറ്റു വസ്​തുക്കള്‍ എന്നിവയടങ്ങിയതായിരുന്നു ഡേവിഡി​ന്‍റ ശേഖരം. 25,000 ഡോളര്‍ മൂല്യമുള്ളതാണ്​ ത​ന്‍റ ശേഖരമെന്നായിരുന്നു ഇയാളുടെ വാദം.മകന്‍ താമസം മാറിയതോടെ ഇവ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇഷ്​ടപ്പെട്ടില്ല. മക​ന്‍റ പുതിയ വീട്ടില്‍ എത്തിക്കാനും താല്‍പര്യം കാണിച്ചില്ല. അങ്ങനെയാണ്​ നശിപ്പിക്കാന്‍ തീരുമാനിച്ചത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“നഷ്​ടപ്പെട്ടത്​ ഡേവിഡി​ന്‍റ സ്വത്താണെന്നതില്‍ സംശയമില്ലെന്നും നശിപ്പിച്ചിട്ടുണ്ടെന്ന്​ മാതാപിതാക്കള്‍ സമ്മതിച്ചതായും” ജഡ്​ജി പറഞ്ഞു. മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന്​ കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്​ പിഴ ശിക്ഷ വിധിച്ചത്​. അശ്ലീല ശേഖരത്തി​ന്‍റ മതിപ്പുവിലയും അഭിഭാഷക​െന്‍റ ഫീസും അടങ്ങിയതാണ്​ പിഴ.താമസം മാറിയ ശേഷം ‘ഇവയെല്ലാം ഒഴിവാക്കി തന്നിട്ടുണ്ട്​, ഡേവിഡ്​” എന്ന്​ പിതാവ്​ ഇമെയ്​ല്‍ ചെയ്​തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക