കറുകച്ചാല്‍: യുവതിയുടെ നഗ്നദൃശ്യങ്ങള്‍ കാണാനായി കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവ് അറസ്റ്റില്‍. ഉമ്ബിടി വരവുങ്കല്‍ അനീഷ്‌കുമാര്‍ (29) ആണ് അറസ്റ്റിലായത്. സമീപവാസിയായ യുവതി കുളിക്കുമ്ബോള്‍ അനീഷ് അവരുടെ കുളിമുറിയുടെ പിന്നിലെ വെന്റിലേഷനിലൂടെ ഒളിഞ്ഞു നോക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് യുവതി നോക്കിയപ്പോള്‍ അനീഷിനെ തിരിച്ചറിഞ്ഞു. ഇയാള്‍ ഉടന്‍ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും യുവതിയുടെ പരാതിയില്‍ കറുകച്ചാല്‍ പൊലീസ് പിടികൂടി . ഇയാളുടെ ഫോണ്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക