തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് നി‍ര്‍മാണ മേഖല തിരിച്ചു വരുന്നതിനിടെ സംസ്ഥാനത്ത് സിമന്‍റ് വില കുതിച്ചുയരുന്നു.രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമന്‍റിന് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്ബനികളുടെ വിശദീകരണം.കൊവിഡിന് മുമ്ബ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങള്‍ക്ക് മുമ്ബ് ഇതുയര്‍ന്ന് 445 രൂപവരെയെത്തി. കമ്ബനികള്‍ നല്‍കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക