‘അവതാര്‍’ സിനിമയിലെ ‘പാണ്ടോര’ പോലെ തിളങ്ങുന്ന ഒരു കാട് കാണാൻ ആർക്കായാലും കൊതിയുണ്ടാവും. നമ്മുടെ രാജ്യത്ത് അങ്ങനെ തിളങ്ങുന്ന ഒരിടം ഉണ്ടാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ അങ്ങനെ ഒരിടമുണ്ട്. മാഹാരാഷ്ട്രയിലെ അത്യപൂര്‍വ്വമായ ഒരു വനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഈ വനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇരുട്ട് വീണാല്‍ പ്രകാശിതമാകുമെന്നത് തന്നെ.
കേള്‍ക്കുമ്ബോള്‍ അതിശയം തോന്നുന്നുണ്ടോ? എങ്കില്‍ അവിശ്വസിക്കേണ്ട. നേരെ വണ്ടി പിടിക്കാം. ഭീമാശങ്കർ വന്യജീവി സങ്കേതം (Bhimashankar Wildlife Reserve) നിങ്ങളെ അത്ഭുതപ്പെടുത്തും. ഇരുട്ട് വീഴുമ്ബോള്‍ സ്വയം പ്രകാശിതമാകുന്ന കാട് സന്ദര്‍ഷകരെ ആകര്‍ഷിച്ച് തുടങ്ങി. അവതാര്‍ സിനിമയിലെ പ്രദേശങ്ങളിലൂടെ കടന്ന് പോയ അനുഭവം ജീവിതത്തില്‍ നേരിട്ട് ലഭിക്കണമെങ്കില്‍ ഭീമാശങ്കറിലെ കാട്ടുവഴികളിലൂടെ നടക്കണം.
-->
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് സഹ്യപര്‍വ്വതത്തിന്‍റെ ഭാഗമായ ഇവിടെ മണ്‍സൂണ്‍ കാലത്തുടനീളം സുലഭമായ മഴ ലഭിക്കുന്നു. പകല്‍ ഇന്ത്യയിലെ മറ്റേതൊരു വനത്തെയും പോലെ സാധാരണമായ വനം. എന്നാല്‍ രാത്രിയില്‍ ഈ വനം നിങ്ങളെ അത്ഭുതപ്പെടുത്തും. ഇളം പച്ച നിറത്തില്‍ കാട് നിറയെ വെളിച്ചം നിറയും. മൈസീന (Mycena) എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം. നശിച്ച് തുടങ്ങിയ മരങ്ങളിലും ഇലകളിലും ചില്ലകളിലും കുമിളിന് സമാനമായ ഈ ബാക്ടീരിയ പറ്റിപ്പിടിച്ചിരിക്കുന്നു. ഈ ബാക്ടീരിയകളാണ് ഇരുട്ടില്‍ ഭീമാശങ്കർ വന്യജീവി സങ്കേതത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നത്. മൈസീന ബാക്ടീരിയകളില്‍ അടങ്ങിയിരിക്കുന്ന ബയോലുമിനെസെന്‍റ് പ്രഭാവമാണ് കാടിന് തിളക്കം സമ്മാനിക്കുന്നത്. പ്രത്യേകിച്ചും മണ്‍സൂണ്‍ കാലത്ത് സമീപത്തെ അഹുപെ ഗ്രാമത്തില്‍ ഈ പ്രഭാവം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.മൈസീനയിലെ ഈ തിളക്കത്തിന്‍റെ കാരണം തേടി നിരവധി പഠനങ്ങള്‍ നടന്നെങ്കിലും എന്താണ് ഈ തിളക്കത്തിന്‍റെ രഹസ്യമെന്നതിന് ഗവേഷകര്‍ക്ക് ഉത്തരമില്ല.
ബയോലുമിനെസെൻസ് എന്ന ഈ പ്രതിഭാസം കരയിലും കടലിലും ദൃശ്യമാണ്. എന്നാല്‍ ഈ അപൂര്‍വ്വ പ്രതിഭാസം വര്‍ഷത്തില്‍ എല്ലാ ദിവസവും കാണാന്‍ കഴിയില്ല. മറിച്ച് മണ്‍സൂണ്‍ കാലത്ത്, പ്രത്യേകിച്ചും ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് പിന്നാലെയാണ് ബയോലുമിനെസെൻസിന്‍റെ പ്രഭാവം ശരിക്കും ആസ്വദിക്കാന്‍ കഴിയുക. മണ്‍സൂണിന് മുമ്ബുള്ള മെയ്, ജൂണ്‍ മാസങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂനെ വിമാനത്താവളത്തില്‍ നിന്ന് 102 കിലോമീറ്ററാണ് ഭീമാശങ്കര്‍ വന്യജീവി സങ്കേതത്തിലേക്കുള്ള ദൂരം. മുംബൈയില്‍ നിന്ന് 4 1/2 മണിക്കൂർ യാത്ര ചെയ്താല്‍ ഭീമശങ്കർ വന്യജീവി സങ്കേതത്തിലെത്താം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക