
ഉലകനായകനെ വെള്ളത്തില്‍ തയ്യാറാക്കി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്. വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമല്‍ഹാസനെയാണ് സുരേഷ് ഒരുക്കിയത്. മൂന്നാറിലെ ഒരു റിസോര്‍ട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിങ് പൂളില്‍ രണ്ടു ദിവസമെടുത്താണ് ചിത്രം തയാറാക്കിയത്. അന്‍പതടി നീളവും 30 അടി വീതിയുമുണ്ട് ഈ ചിത്രത്തിന്.
കുട്ടികള്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര്‍ ഷീറ്റുകളാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. തറയിലും പറമ്ബിലും പാടത്തും ഗ്രൗണ്ടിലും ഇന്‍ഡോര്‍ സ്റ്റേഡിയം ഫ്‌ലോറിലുമൊക്കെ വലിയ ചിത്രങ്ങള്‍ നിരവധി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂള്‍, ക്യാന്‍വാസ് ആക്കുന്നത് ഇതാദ്യമായാണെന്ന് സുരേഷ് പ്രതികരിച്ചു.