ഉലകനായകനെ വെള്ളത്തില്‍ തയ്യാറാക്കി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്. വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമല്‍ഹാസനെയാണ് സുരേഷ് ഒരുക്കിയത്. മൂന്നാറിലെ ഒരു റിസോര്‍ട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിങ് പൂളില്‍ രണ്ടു ദിവസമെടുത്താണ് ചിത്രം തയാറാക്കിയത്. അന്‍പതടി നീളവും 30 അടി വീതിയുമുണ്ട് ഈ ചിത്രത്തിന്.

കുട്ടികള്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര്‍ ഷീറ്റുകളാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. തറയിലും പറമ്ബിലും പാടത്തും ഗ്രൗണ്ടിലും ഇന്‍ഡോര്‍ സ്റ്റേഡിയം ഫ്‌ലോറിലുമൊക്കെ വലിയ ചിത്രങ്ങള്‍ നിരവധി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂള്‍, ക്യാന്‍വാസ് ആക്കുന്നത് ഇതാദ്യമായാണെന്ന് സുരേഷ് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകന്‍ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവരും സുരേഷിനെ സഹായിക്കാനായുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചായിരുന്നു ഉലക നായകന്റെ ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക