
കോട്ടയം ജില്ലയിലെ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെൻറർ ഉദ്ഘാടനം രാമപുരം പഞ്ചായത്തിൽ പ്രസിഡണ്ട് ശ്രീമതി. ലിസമ്മ മത്തച്ഛൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ശ്രീ.ആൽബിൻ ഇടമനശ്ശേരിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സൗമ്യ സേവ്യർ, കെ കെ ശാന്താറം, മനോജ് സി ജോർജ്, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു.
ബാലസൗഹൃദ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന എല്ലാ അക്കാദമിക് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക, പഞ്ചായത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിലേക്കായി വിവിധതരത്തിലുള്ള ക്ലാസുകൾ നൽകുക, പൂജ്യം മുതൽ പതിനെട്ട് വയസ്സ് വരെയുള്ള മുഴുവൻ ആളുകളുടെയും ഡേറ്റ കളക്ട് ചെയ്യുക മുതലായവയാണ് ചെയ്തത് സെന്ററിന്റെ ഉത്തരവാദിത്തങ്ങൾ. യോഗത്തിൽ മുഖ്യാതിഥിയായി വനിതാ ശിശു വികസന ജില്ലാ ഓഫീസർ ശ്രീമതി ടിജു റേച്ചൽ തോമസ്, സർക്കാർ കുട്ടികൾക്കായി നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് സംസാരിച്ചു.