മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് മികച്ച സിനിമകളും വലിയ ബോക്സ്‌ഓഫീസ് വിജയങ്ങളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല.മോശം സിനിമകളും തുടർപരാജയങ്ങളും നിവിൻ പോളി എന്ന നടനെ പിന്നോട്ടവലിച്ചു.
തന്റെ തടിയുടെ പേരിലും വലിയ വിമർശനങ്ങളാണ് നിവിൻ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ആ പഴയ നിവിൻ തിരിച്ചെത്താൻ ഒരുങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ പോളി ഫെബ്രുവരി 14 ന് ഖത്തറില്‍ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
-->
പച്ച ഷർട്ട് ഇട്ട് കട്ട താടിയുമായി നില്‍ക്കുന്ന നിവിൻ പോളി ആണ് വീഡിയോയിലുള്ളത്. നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്ബൻ തിരിച്ചുവരവാണ് ഇനി നടക്കാൻ പോകുന്നതെന്നുമാണ് പ്രേക്ഷകർ കുറിക്കുന്നത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. ‘മലരേ’.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്.
ഡിജോ ജോസ് സംവിധാനം ചെയ്ത ‘മലയാളീ ഫ്രം ഇന്ത്യ’ ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങള്‍ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടല്‍ ഏഴ് മലൈ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയില്‍ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലർ നല്‍കുന്ന സൂചന. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമില്‍ ബിഗ് സ്ക്രീൻ കോമ്ബറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’. മലയാളത്തില്‍ അബ്രിഡ് ഷൈൻ ചിത്രം ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘ശേഖരവർമ രാജാവ്’ എന്ന സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക