CrimeFlashKeralaNews

ഹോസ്റ്റൽ വിദ്യാർത്ഥിനിയെന്ന് പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ചു; ലൈംഗിക മെസ്സേജുകൾ അയച്ചു വലയിൽ വീഴ്ത്തി: തൃശ്ശൂരിലെ വ്യാപാരിയിൽ നിന്ന് രണ്ടരക്കോടി ഹണി ട്രാപ്പിലൂടെ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.

പൂങ്കുന്നം സ്വദേശിയും വ്യാപാരിയുമായ വൃദ്ധനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റില്‍. കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32), കരുനാഗപ്പള്ളി കൊല്ലക ഒറ്റയില്‍ പടിറ്റതില്‍ വീട്ടില്‍ ഷെമി (ഫാബി, 38) എന്നിവരാണ് പിടിയിലായത്. വ്യാപാരി നല്‍കിയ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് പ്രതികളെ അങ്കമാലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.

രണ്ടുവര്‍ഷം മുമ്ബാണ് വ്യാപാരിയെ സമൂഹ മാദ്ധ്യമത്തിലൂടെ ഷെമി പരിചയപ്പെട്ടത്. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23കാരി എന്നാണ് പരിചയപ്പെടുത്തിയത്. വിവാഹിതയല്ലെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. വീഡിയോ കാളുകള്‍ ചെയ്തു. തുടക്കത്തില്‍ ഹോസ്റ്റല്‍ ഫീസിനും മറ്റുമെന്ന് പറഞ്ഞ് ചെറിയ തുകകള്‍ വാങ്ങി. പിന്നീട് ലൈംഗികച്ചുവയുള്ള മെസേജുകളടക്കം അയച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പണം തിരികെ ചോദിച്ചപ്പോള്‍ വീഡിയോ കാളുകള്‍ കാട്ടി ഭീഷണിപ്പെടുത്തി. വീണ്ടും പണം തട്ടി. കൈയിലുള്ള പണം തീര്‍ന്നതോടെ വ്യാപാരി, ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പിന്‍വലിച്ചും ഭാര്യയുടെ സ്വര്‍ണാഭരണം പണയം വച്ചുമടക്കം പണം നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വ്യാപാരി വിവരം മകനോട് പറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒന്നിന് പൊലീസില്‍ പരാതി നല്‍കിയത്.

തട്ടിപ്പ് പണം കൊണ്ട് ആഡംബര ജീവിതം: വ്യാപാരിയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ഉപയോഗിച്ച്‌ ആഡംബര ജീവിതമാണ് പ്രതികള്‍ നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 82 പവന്‍ സ്വര്‍ണം, ഇന്നോവ കാര്‍, ടൊയോട്ട ഗ്ലാന്‍സ കാര്‍, മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങിയവയും തട്ടിപ്പ് പണമുപയോഗിച്ച്‌ വാങ്ങി. ഇതെല്ലാം പൊലീസ് കണ്ടെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button