KeralaNews

വിദ്വേഷ പരാമർശ കേസ്: പിസി ജോർജിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി കേരള ഹൈക്കോടതി; ഉടൻ അറസ്റ്റ്?

ചാനല്‍ചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്നതരത്തില്‍ പരാമർശം നടത്തിയെന്ന കേസില്‍ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.വിദ്വേഷപരാമർശങ്ങള്‍ ആവർത്തിക്കുന്ന ജോർജിന് ജാമ്യം നല്‍കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

പരാമർശത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച്‌ കോട്ടയം ജില്ലാ സെഷൻസ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇന്ത്യയിലെ മുസ്ലിങ്ങള്‍ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാകിസ്താനിലേക്ക് പോകണമെന്നുമാണ് ജനുവരി ആറിനുനടന്ന ചാനല്‍ ചർച്ചയില്‍ പി.സി. ജോർജ് പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ചർച്ചയില്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുള്‍പ്പെടെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

തുടർന്ന് പി.സി. ജോർജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. ഇതിനിടെയാണ് പി.സി. ജോർജ് മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാല്‍ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളുകയായിരുന്നു. തുടർന്നാണ് മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിദ്വേഷ പ്രസ്താവനയില്‍ പി.സി. ജോർജ് മാപ്പുപറഞ്ഞതാണെന്നും ഷോണ്‍ ജോർജ് നേരത്തേ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button