വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ബാദ്ധ്യത കെ.പി.സി.സി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കില്‍ സി.പി.എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ഇനിയും ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിയിടാതിരിക്കാൻ മനുഷ്യത്വപരമായ ഒരു നിലപാടായാണ് പാർട്ടി ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ബത്തേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ. അതിനിടെ, വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഗോവിന്ദൻ സന്ദർശിച്ചു. പാർട്ടിനേതൃത്വം വരുത്തിവച്ച ബാദ്ധ്യതയുടെപേരിലാണ് വിജയൻ ആത്മഹത്യ ചെയ്തത്. പാർട്ടിനേതൃത്വത്തിന് കത്ത് നല്‍കിയിട്ടും നേതൃത്വം ഇത് ഗൗനിക്കാൻ തയ്യാറാകാത്തതാണ് വിജയനെ മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക