കൊച്ചി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ താലിബാന്‍ തീവ്രവാദികളെ അനുകൂലിച്ചും മലയാളികള്‍. സോഷ്യല്‍ മീഡിയയില്‍ അഫ്ഗാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ കമന്റുകളുമായാണ് താലിബാന്‍ അനുകൂലികള്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍ അനുകൂല നിലപാട് സ്വീകരിച്ചവരും കുറവല്ല. അടുത്തിടെ ഒരു പ്രശസ്ത മാധ്യമം താലിബാന്‍ ഭീകരരുടെ അതിക്രമങ്ങളെ ‘താലിബാന്‍ വസന്ത’മെന്ന് വിശേഷിപ്പിച്ചത് വന്‍ വിവാദമായിരുന്നു.

താലിബാന്‍ ഭീകരര്‍ തന്ത്ര പ്രധാനമായ കാബൂളില്‍ എത്തിയതിന് പിന്നാലെ താലിബാനെ പിന്തുണയ്ക്കുന്ന രീതിയില്‍ സന്ദേശങ്ങള്‍ കേരളത്തിലെമ്ബാടും പ്രചരിച്ചിരുന്നു. ‘969 കോടി ചിലവില്‍ ഇന്ത്യ നിര്‍മ്മിച്ച്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത പാര്‍ലമെന്റില്‍ താലിബാന്‍ ഇരിക്കാന്‍ പോകുന്നു’, താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിക്കും, പിന്നെ പാക്കിസ്ഥാന്‍, പിന്നെ ഇറാനും ശേഷം ഇന്ത്യയും’ എന്നിങ്ങനെ പ്രകോപനപരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീവ്ര സ്വഭാവമുള്ള സംഘടനകളില്‍ അംഗമായിരിക്കുന്ന പലരുമാണ് ഇപ്പോള്‍ താലിബാന്റെ ഭരണത്തെ പരസ്യമായി പിന്തുണച്ച്‌ എത്തുന്നതെന്നാണ് സൂചന. അതേസമയം ഇത്തരം കമന്റിങുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താലിബാന്‍ ഭീകരരുടെ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന പ്രോഫൈലുകള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നാണ് ലഭ്യമായ വിവരം. ഇതൊരു ഒറ്റപ്പെട്ട സന്ദേശമല്ലെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് അടക്കം പറയുന്നത്.ദേശീയ അന്വേഷണ ഏജന്‍സികളും ഇതിനെ ഗൗരവമായാണ് കാണുന്നത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക