വ്യവസായി ബോബി ചെമ്മണ്ണൂരില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് യൂട്യൂബ് വ്ലോഗറായ ഹെലൻ ഓഫ് സ്പാർട്ട (ധന്യ എസ് രാജേഷ്).യൂട്യൂബിലും ഇൻസ്റ്റാ റീലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ പെണ്‍കുട്ടിയാണ് ധന്യ. നാല് വർഷം മുമ്ബേ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് ഹെലൻ ഓഫ് സ്പാർട്ട് തൻ്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.
സീക്രട്ട് ഏജൻ്റെ (ബിഗ് ബോസ് താരം സായ് കൃഷ്ണ) പറഞ്ഞ വ്യക്തി താനാണെന്നും ധന്യ പറയുന്നുണ്ട്. ബോബി ചെമ്മണ്ണൂരിൻ്റെ പിഎ തന്നോട് ഇത്തരത്തില്‍ പെരുമാറിയത് അദ്ദേഹം അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ എന്ന കാര്യം തനിക്കറിയില്ലെന്നും ധന്യ വീഡിയോയില്‍ പറയുന്നു.
‘നാല് വർഷം മുമ്ബാണ് സംഭവം. ഒരു ദിവസം എനിക്ക് ബോബി ചെമ്മണ്ണൂരില്‍ നിന്ന് ഒരു കോള്‍ വന്നു. കാഞ്ഞങ്ങാട് ഒരു പ്രോപർട്ടി ഉണ്ട് അതിൻ്റെ ഒരു കൊളാബ്രേഷൻ്റെയും പ്രമോഷൻ്റെയും വീഡിയോ ചെയ്യാനാണെന്നാണ് പറഞ്ഞത്. കോഴിക്കോട് വച്ച് അതിൻറെ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അവിടെ പോയപ്പോ അദ്ദേഹത്തെ കാണാൻ പോയി. എന്റെ അച്ഛൻ അമ്മ, മാമൻ, അച്ഛൻ്റെ ഫ്രണ്ട്, ഡൂഡ് (സായ് കൃഷ്ണ) ഇത്രയും ആളുകള്‍ എന്നോടൊപ്പം വന്നിരുന്നു. ഏകദേശം പത്ത് പേരുണ്ടായിരുന്നു. അങ്ങനെ ആദ്യം ബോച്ചേയുടെ കോഴിക്കോടുള്ള ഗസ്റ്റ് ഹൗസിലേക്കാണ് പോയത്. അവിടെവച്ച് എൻ്റെ പ്രായം പറഞ്ഞപ്പോള്‍ അദ്ദേഹം ഞാൻ പത്തില്‍ പഠിക്കുന്ന കുട്ടിയാണെന്നാണ് കരുതിയതെന്നായിരുന്നും ബോച്ചേയുടെ മറുപടി. കുറച്ചു നേരം സംസാരിച്ചിട്ട് അവിടെ നിന്നും ഹൈലൈറ്റ് മാളിലേക്ക് പോയി.
അവിടെ കുറച്ച് വീഡിയോയും മറ്റ് ഷൂട്ടുകളുമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ആഹാരം കഴിക്കാനായി പോയി. ആ സമയം ബോച്ചേയുടെ പിഎ എന്നോട് പറഞ്ഞു ധന്യക്ക് കുറച്ച് കോമണ്‍ സെൻസ് കാണിച്ചൂടെ ഇത്രയും ആളുകളെ കൂട്ടിയിട്ട് ആണോ ബോച്ചയെ കാണാൻ വരുന്നത്. ബോച്ചേനെ ആണ് കാണാൻ വരുന്നത് എന്ന് അറിഞ്ഞൂടെ എന്നായിരുന്നു അയാള്‍ പറഞ്ഞത്. എനിക്ക് ആദ്യം അതിൻ്റെ ഉദ്ദേശം മനസ്സിലായിരുന്നില്ല. ഞാൻ അതിനിപ്പോ എന്താണെന്നാണ് ചോദിച്ചത്. ഞാൻ ഒറ്റ്ക്ക് യാത്ര ചെയ്യുന്ന ഒരാളല്ല. എന്റെ കൂടെ എപ്പോഴും ആരേലും ഉണ്ടാവും.
എന്നാല്‍ സംഭവത്തില്‍ ഡൂഡ് ഇടപ്പെട്ടു. അയാളോട് സായ് കുറച്ച് ദേഷ്യത്തോടെ തന്നെയാണ് അന്ന് പെരുമാറിയത്. ബോച്ചയല്ല ആരാണേലും നിൻ്റെ കരണം അടിച്ച് പൊട്ടിക്കും എന്ന് ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ സായിയുടെ കൈയ്യില്‍ പിടിച്ചിട്ട് താൻ അങ്ങനെയല്ല പറഞ്ഞതെന്ന് പറഞ്ഞുകൊണ്ട് പോയി. അവിടെ നടന്ന സംഭവം എന്താണെന്ന് എന്നോട് സായ് പറഞ്ഞതുമില്ല. എനിക്ക് വിഷമം ആകുമെന്ന് കരുതിയാവാം. എന്നെ വിളിച്ചകാര്യത്തില്‍ അവിടെ യാതൊരു വിധ ചർച്ചയും നടന്നില്ല. മറന്നുപോയതാവാം എന്നാണ് ആദ്യം കരുതിയത്.
എൻ്റെ അറിവില്‍ മറ്റൊരാള്‍ക്കും മോശമായൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി ബോച്ചേയുടെ ഭാഗത്തുനിന്ന് ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ അയാളുടെ പി എയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായത്. അതൊരിക്കലും ബോച്ചെ അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ എന്ന കാര്യം തനിക്കറിയില്ല. പിഎയോട് ബോച്ചെ പറായാതെ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളുടെ ക്രെഡിബിലിറ്റിയെ ആണ് ബാധിക്കുന്നത്. അയാള്‍ മനപൂർവം ബോച്ചയെ അപമാനിക്കാൻ പറഞ്ഞതാണോ എന്നും എനിക്കറിയില്ല. എന്നെങ്കിലും അയാളെ കണ്ടാല്‍ ഞാൻ കൊല്ലും എൻ്റെ കൈയ്യില്‍ കിട്ടും…’ എന്നാണ് ധന്യ യൂട്യൂബില്‍ പറയുന്നത്.