
ഭാര്യ വീണ വിജയനൊപ്പമുള്ള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.ഇടുക്കി മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. മന്ത്രി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കറുത്ത ജാക്കറ്റും ജീൻസുമാണ് മന്ത്രിയുടെ വേഷം സമാനമായി വീണയും സ്വെറ്ററും ജീൻസും ധരിച്ചിരിക്കുന്നത് കാണാം. രസകരമായ രീതിയില്‍ ആളുകള്‍ ചിത്രത്തിന് താഴെ കമന്റുകള്‍ ഇടുന്നുണ്ട്. മന്ത്രിയുടെ സെക്കൻഡ് ഹണിമൂണ്‍ ആണോ ഇതെന്നും ചിത്രം മനോഹരമായിരിക്കുന്നുവെന്നും പലരും കമന്റായി കുറിച്ചു.
2020 ജൂണ്‍ 15 നാണ് അന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയും വിവാഹിതരായത്. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അൻപതു പേരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചിരുന്നത്.