കളിക്കിടെ സഹോദരന്‍ ഹെല്‍മെറ്റായി വച്ചുകൊടുത്ത സ്റ്റീല്‍ കലം ഒരുവയസ്സുകാരന്റെ തലയില്‍ക്കുടുങ്ങി. അമ്ബലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാര്‍ഡ് കോമന കട്ടക്കുഴി ചേരുതോപ്പുവീട്ടില്‍ രാകേഷിന്റെയും ശ്രീലതയുടെയും മകന്‍ കാശിനാഥന്റെ തലയിലാണു കലം കുടുങ്ങിയത്.

കുട്ടിയെ രക്ഷിക്കാന്‍ മാതാപിതാക്കളും നാട്ടുകാരും നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ അഗ്‌നിരക്ഷാസേന ഇടപെട്ടാണ് കുട്ടിയെ മോചിപ്പിച്ചത്. തകഴി അഗ്‌നിരക്ഷാസേനയിലെ അംഗങ്ങള്‍ ശ്രദ്ധാപൂര്‍വം സ്റ്റീല്‍ കലം മുറിച്ചുനീക്കിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ചുവയസ്സുള്ള ജ്യേഷ്ഠനാണ് കാശിനാഥന്റെ തലയില്‍ ഹെല്‍മെറ്റായി സ്റ്റീല്‍ കലം വെച്ചുകൊടുത്തത്. കലം ഈരിമാറ്റാന്‍ രക്ഷിതാക്കളും അയല്‍വാസികളും സാധ്യമാം വിധം ശ്രമം നടത്തി. ഇതിനിടെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയും ചെയ്തു.

രക്ഷാ പ്രവര്‍ത്തനത്തിനിടെ ആശങ്ക വര്‍ദ്ധിപ്പിച്ച്‌ അഗ്ന്‌നി രക്ഷാ സേന ലെവല്‍ ക്രോസില്‍ കുടുങ്ങുകയും ചെയ്തു. തകഴി അഗ്‌നിരക്ഷാസേന ഏഴുകിലോമീറ്റര്‍ അകലെയുള്ള യൂണിറ്റില്‍നിന്ന് സംഭവ സ്ഥലത്തേക്കുള്ള യാത്രക്കിയെയാണ് അമ്ബലപ്പുഴ വടക്കേനടയിലെത്തിയപ്പോള്‍ ലെവല്‍ക്രോസില്‍ കുടുങ്ങിയത്. സമയോജിതമായ പൊലീസ് ഇടപെടലായിരുന്നു ഈ സാഹചര്യത്തില്‍ ഫലപ്രഥമായത്. കുട്ടിയെയും മാതാപിതാക്കളെയും പോലീസ് ജീപ്പില്‍ റെയില്‍വേ അടിപ്പാതവഴി വടക്കേനടയില്‍ ലെവല്‍ക്രോസിന് സമീപമെത്തിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക