കൊച്ചി : ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുമെന്ന് സൂചന. ഇതിനായി ഉടനെ കസ്റ്റംസ് ഗവര്‍ണറുടെ അനുവാദം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയ്‌ക്കായി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചട്ടപ്രകാരം മന്ത്രിമാരെ ചോദ്യം ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഈ നിയമ തടസ്സം മറികടക്കുന്നതിന് വേണ്ടിയാണ് ഗവര്‍ണറുടെ അനുമതി തേടുന്നത്. കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് കസ്റ്റംസ് മുന്നോട്ട് പോകുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗസറ്റഡ് റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അധികാരം നല്‍കുന്നതാണ് 108ാം വകുപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയത്. യുഎഇ യാത്രയ്‌ക്കിടെ മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് വേണ്ടിയും വിദേശ കറന്‍സി കടത്തിയെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്‌ക്ക് പങ്കുള്ള വിവരം നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണം ശക്തിപ്പെടുത്തുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക