
കൂട്ടായി സ്വദേശിയുടെ മകളുടെ വിവാഹം മുടക്കുകയും എട്ട് ലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്ത കേസില്‍ അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31)നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വരൻ്റെ വീട്ടുകാരെ സമീപിച്ച് പ്രതി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹില്‍ നിന്നും പിന്തിരിപ്പിക്കുകയും ആയിരുന്നു.
നിക്കാഹ് മുടങ്ങിയതില്‍ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതില്‍ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group