KeralaNews

മദ്രസകൾ അടച്ചു പൂട്ടാനുള്ള കേന്ദ്രതീരുമാനം കേരളത്തെ ബാധിക്കില്ല? കാരണം ഇത്; വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വായിക്കാം.

രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

മദ്രസപഠനം ഔപചാരിക വിദ്യാഭ്യാസം നേടുന്നതിന് തടസ്സമാകുന്നുവെന്നാണ് കമ്മിഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം സർക്കാർ ഫണ്ട് നല്‍കുന്നത് നിർത്തലാണക്കണമെന്നും കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ദേശീയ ബാലാവകാശ കമ്മീഷന്‍ നിർദേശം കേരളത്തെ ബാധിക്കില്ലെന്നാണ് ബന്ധപ്പെട്ട വ്യക്തികള്‍ പറയുന്നത്. ഉത്തരേന്ത്യയിലേയും കേരളത്തിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഒന്നാമതായി തന്നെ മദ്രസ എന്ന് പേരുണ്ടെങ്കിലും രണ്ടിടത്തേയും പ്രവർത്ത രീതികള്‍ വ്യത്യസ്തമാണ്. മിക്കവാറും രാവിലെ മാത്രം പ്രവർത്തിക്കുന്ന പ്രാഥമിക മതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മദ്രസ എന്ന് അറിയപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ സമയക്രമം അനുസരിച്ച്‌ ചിലയിടങ്ങളില്‍ വൈകുന്നേരങ്ങളിലും മദ്രസകള്‍ പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലേത് പോലുള്ള മദ്രസകള്‍ ഉത്തരേന്ത്യയില്‍ മഖതബ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തിന് പുറത്ത് മദ്രസകള്‍ എന്നാല്‍ മുഴുവന്‍ സമയവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇവയുടെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാനായി മദ്രസ ബോർഡുകളുമുണ്ട്. ഇത്തരം മദ്രസ ബോർഡുകള്‍ പിരിച്ചുവിടണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം.

കേരളത്തില്‍ സർക്കാർ സഹായത്തോടെ മദ്രസ ബോർഡുകള്‍ പ്രവർത്തിക്കുന്നില്ല. പാഠപുസ്തകം പുറത്തിറക്കാനും പരീക്ഷ നടത്താനും വിവിധ സംഘടനകള്‍ക്ക് ഏകീകൃത സംവിധാനം ഉണ്ടെങ്കിലും മദ്രസകള്‍ പ്രവർത്തിക്കുന്നത് പ്രാദേശിക മഹല്ലുകള്‍ക്ക് കീഴിലാണ്. മഹല്ലുകള്‍ തന്നെയാണ് മദ്രസ അധ്യാപകർക്കുള്ള ശമ്ബളം കണ്ടെത്തി നല്‍കുന്നത്. പുതിയ നിർദേശം മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക എന്നതിനാല്‍ തന്നെ കേരളത്തില്‍ ഇത് ഒരു തരത്തിലും സ്വാധീനം ചെലുത്തില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

മദ്രസാ അധ്യാപകര്‍ക്കായി സർക്കാർ ക്ഷേമനിധി ഉണ്ടെങ്കിലും ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്രസ മാനേജ്മെന്റും മദ്രസയിലെ അധ്യാപകരും പണം അടക്കേണ്ടതുണ്ട്. സർക്കാർ ട്രഷറികളില്‍ സൂക്ഷിക്കുന്ന ഈ പണത്തിന് പലിശ പോലും വാങ്ങാറില്ല. ക്ഷേമനിധിയില്‍ സർക്കാർ വിവിഹതമുണ്ടെന്ന ആരോപണമുണ്ടെങ്കിലും ക്ഷേമനിധി രൂപീകരിച്ച്‌ നല്‍കിയപ്പോള്‍ കോർപ്പസ് ധനം നല്‍കുക മാത്രമാണ് സർക്കാർ ചെയ്തത്.

അതേസമയം, മദ്രസകള്‍ക്കെതിരെയുള്ള ബാലാവകാശകമ്മീഷന്റെ നടപടി ഭരണഘടനാവിരുദ്ധവും, മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതുമാണ് എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. മതധ്രുവീകരണത്തിനുള്ള പ്രവർത്തനമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകള്‍ക്കുള്ള സർക്കാർ സഹായം നിർത്തലാക്കാനുള്ള നിർദേശം മുസ്‌ലിംകളെ അപരവല്‍ക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വ്യക്തമാക്കി. അപകടകരമായ ഈ നീക്കത്തില്‍ നിന്ന് ബാലവകാശ കമ്മിഷന്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button