യൂട്യൂബ് വ്‌ലോഗഗര്‍മാരായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് അറസ്റ്റിലായ സംഭവത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് പിന്നാലെ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനും ഫോണ്‍ കോള്‍. കോതമംഗലത്ത് നിന്നാണ് മുകേഷിന് കോള്‍ വന്നത്. സ്ഥലം കേട്ടയുടനെ പരാതി അവിടെ പറയണമെന്ന് മുകേഷ് പറഞ്ഞു. ഇ ബുള്‍ ജെറ്റ് വിഷയത്തിലാണ് വിളിച്ചതെന്ന് ആദ്യം കേട്ടപ്പോള്‍ മുകേഷിന് മനസ്സിലായതുമില്ല. ഇ ബുള്ളറ്റെന്നും ഇ ബജറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്.

വിളിച്ചയാള്‍ ഒരു വിധേന മനസ്സിലാക്കിക്കൊടുത്തപ്പോള്‍ ഞാന്‍ നോക്കാം എന്ന് മുകേഷ് മറുപടിയും നല്‍കി. ഈ ഫോണ്‍കോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ട്രോളുകളും വരുന്നുണ്ട്. ഇതില്‍ ഒരു ട്രോള്‍ മുകേഷ് തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=359704235544172&id=100045137955033

കേരളത്തില്‍ നടക്കുന്ന സകലപ്രശ്‌നങ്ങള്‍ക്കും നാട്ടുകാര്‍ തന്നെ വിളിക്കുന്നത് കാണുന്ന മുകേഷേട്ടന്‍.. ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ എന്നാണ് ഡ്രോളിലെ ഡയലോഗ്, ഓരോരോ മാരണങ്ങളേ… നല്ല ട്രോള്‍ എന്ന് കുറിച്ചു കൊണ്ടാണ് ഈ ട്രോള്‍ മുകേഷ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇ ബുള്‍ ജെറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന സോഷ്യല്‍ മീഡിയ ക്യാമ്ബയിനിന്റെ ഭാഗമായി നിരവധി കുട്ടികള്‍ പല പ്രമുഖരെയും വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുകേഷിനെയും വിളിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക