തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും പ്രധാന അജണ്ട. പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍ ,കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരാകും ചര്‍ച്ച നടത്തുക. നിയമസഭാ സമ്മേളനത്തിന് ശേഷം നേതാക്കള്‍ ദില്ലിക്ക് പോകും. ദില്ലി ചര്‍ച്ചകള്‍ക്ക് മുമ്ബ് കേരളത്തില്‍ പ്രാഥമിക ധാരണയിലെത്താനാണ് നീക്കം. മുഴുവന്‍ ഡിസിസികളും അഴിച്ചുപണിയാനാണ് ധാരണ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക