CrimeEducationFlashGalleryKeralaNews

പാലക്കാട് ആമയൂർ എംഇഎസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥികളും അവസാന വർഷ വിദ്യാർഥികളും തമ്മിൽ സംഘർഷം; നടന്നത് കൂട്ടയടി: വീഡിയോ ദൃശ്യങ്ങൾ കാണാം.

പട്ടാമ്ബി ആമയൂർ എംഇഎസ് കോളേജില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ കൂട്ടയടി. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സംഭവം.പൂർവ വിദ്യാർത്ഥികള്‍ സപ്ലി പരീക്ഷ എഴുതുന്നതിനായി കോളേജിലേക്ക് എത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്.

ad 1

പഠനകാലത്ത് അവസാന വർഷ വിദ്യാർത്ഥികളുമായി വാക്കുതർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിയുണ്ടായ വാക്കേറ്റം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.വടിയും മറ്റ് ആയുധങ്ങളുമായാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

തുടർന്ന് അധ്യാപകർ ഇടപെട്ട് ഇവരെ പിടിച്ചു മാറ്റി. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. വിദ്യാർത്ഥികള്‍ ഇതുവരെ പൊലീസില്‍ പരാതിപ്പെടാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button