CrimeFlashKeralaNews

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ അജ്ഞാത ഗ്രാഫിറ്റികൾ വ്യാപകമാകുന്നു; അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാൻ നഗരസഭ: വിശദാംശങ്ങൾ വായിക്കാം

ദുരൂഹതയും കൗതുകവും ഒരുപോലെ ഉണര്‍ത്തി കൊച്ചി നഗരത്തിലെ പൊതുഇടങ്ങളില്‍ ഗ്രാഫിറ്റി രചനകള്‍ വ്യാപകമാകുന്നു. നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധം രാത്രിയുടെ മറവില്‍ പ്രത്യക്ഷപ്പെടുന്ന വരകളെ കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മരട് നഗരസഭ. ആരാണ് ഈ വരകള്‍ക്കു പിന്നിലെന്നത് അഞ്ജാതമായി തുടരുകയാണ്.

ad 1

നഗരസഭകള്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍, പാലങ്ങളുടെ ചുവട്ടില്‍, ദിശാ സൂചകങ്ങളില്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളില്‍, ടെലിഫോണ്‍ കേബിള്‍ ബോക്സുകളില്‍ അങ്ങനെയങ്ങനെ കൊച്ചിയിലും മരടിലും തൃപ്പൂണിത്തുറയിലുമെല്ലാമായി പൊതുഇടങ്ങളില്‍ വ്യാപകമാവുകയാണ് ഒരേ രീതിയിലുളള എഴുത്ത്. രാത്രിയിലാണ് വരയ്ക്കുന്നത്. വരയ്ക്കു പിന്നിലാരെന്നും ആര്‍ക്കുമറിയില്ല. എസ്, ഐ, സി, കെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ലോകമെങ്ങും പൊതുഇടങ്ങളില്‍ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതെന്നാണ് അനുമാനം. മുമ്ബ് കൊച്ചി മെട്രോയുടെ യാര്‍ഡില്‍ കയറി ട്രയിനില്‍ ഗ്രാഫിറ്റി രചന നടത്തിയവര്‍ക്കു പിന്നാലെ രാജ്യവ്യാപക അന്വേഷണം പൊലീസ് നടത്തിയിട്ടും പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല. നഗരവാസികളുടെ കണ്ണുവെട്ടിച്ച്‌ നഗരമാകെ വരയ്ക്കുന്നതാരാകാം, എന്തിനാകാമെന്ന ആശങ്കയിലാണ് നഗരസഭയുള്ളത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button