നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹില്‍ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ പങ്കെടുക്കാനാണ് നടൻ എത്തിയത്. പ്രാർത്ഥനയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെൻഡ് ആയിട്ടുണ്ട്.
ad 1
ത്യാഗസ്മരണയില്‍ ഇന്ന് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. പള്ളികളൊക്കെ പെരുന്നാള്‍ നമസ്കാരം നടന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകള്‍ ചിലയിടങ്ങളില്‍ ഒഴിവാക്കിയിരുന്നു.
ad 2
പ്രവാചകൻ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകൻ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്മ പുതുക്കലാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തില്‍ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യം ആണ് പെരുന്നാള്‍ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തില്‍ സമർപ്പിക്കുക എന്നതാണ് അതിന്റെ പൊരുള്‍.
ad 3
ഈദുല്‍ അദ്ഹ, ഹജ് പെരുന്നാള്‍, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. എല്ലാവിധ വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്ബാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍
ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4