FlashInternationalKeralaNews

ഇംഗ്ലണ്ടിൽ 15 വയസ്സുകാരിയായ മലയാളി വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി; കാണാതായത് 15കാരിയായ അനിത കോശിയെ: പൊതുജനങ്ങൾക്ക് വിവരം പങ്കുവെച്ച് യുകെ പോലീസ്: വിശദാംശങ്ങൾ വായിക്കാം

യുകെയില്‍ ഈസ്റ്റ്‌ ലണ്ടന് സമീപം 15 വയസുള്ള സ്കൂള്‍ വിദ്യാർത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ കാണ്മാനില്ലന്ന് പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണ്മാനില്ലെന്ന പരാതി എസക്സ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ഇതേ തുടർന്ന് പൊലീസ് വ്യാപകമായി കുട്ടിയെ കണ്ടെത്താൻ ഫോട്ടോ പതിച്ച അറിയിപ്പുകള്‍ നല്‍കുകയായിരുന്നു.

ad 1

എക്‌സസിന് സമീപം ബെൻഫ്ളീറ്റില്‍ കുടുംബമായി താമസിച്ചു വരുന്ന രണ്ട് മക്കളില്‍ ഒരാളായ അനിത കോശി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇവർ കൊല്ലം ജില്ലയില്‍ നിന്നാണ് വർഷങ്ങള്‍ക്ക് മുൻപ് യുകെയില്‍ എത്തിയത്.ഇതു വരെയും അനിതയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും ലണ്ടൻ ഭാഗത്തേക്ക്‌ ട്രെയിനില്‍ യാത്ര തിരിച്ചതായി ആണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് എസക്സ് പൊലീസ് അറിയിച്ചു. അനിതക്ക്‌ 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും കണ്ണടയും ഉള്ളതായി എസക്സ് പൊലീസ് അറിയിപ്പില്‍ പറയുന്നു. കാണാതാകുമ്ബോള്‍ ഒരു വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും കളറിലുള്ള ട്രെയിനേഴ്സും ധരിച്ചിരുന്നു. കയ്യില്‍ ഹാൻഡ്‌ബാഗും ഓറഞ്ച് ഹാൻഡിലുകളുള്ള ചാരനിറത്തിലുള്ള ലെതർ ഡഫല്‍ ബാഗും ഉണ്ടായിരുന്നു.

ad 3

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ട്രെയിനില്‍ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തിരിക്കാമെന്നും ആ സമയത്ത് യാത്ര ചെയ്തിട്ടുള്ളവരോട് അനിതയെ കണ്ടാല്‍ അറിയിക്കണമെന്നും എസക്സ് പൊലീസ് അറിയിപ്പില്‍ പറയുന്നുണ്ട്.അനിതയെ കണ്ടെത്താൻ കഴിയുന്നവർ 999 എന്ന നമ്ബറില്‍ വിളിച്ച്‌ എസക്സ് പൊലീസ് സ്റ്റേഷനിലെ ജൂണ്‍ 14 ലെ സംഭവം 852 എന്ന റഫറൻസില്‍ സംസാരിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഇതോടൊപ്പം +447913634209, +447886396579 എന്ന നമ്ബറുകളിലും വിളിക്കാവുന്നതാണ്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button